മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കൽ ശാഖയിലെ പ്രളയദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ സൂഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ രാജപ്പൻ ഏന്തയാർ, രാജേഷ് ചിറക്കടവ്, ശാഖാ സെക്രട്ടറി പ്രസാദ്, വൈസ് പ്രസിഡൻ്റ് സരസമ്മ എന്നിവർ പ്രസംഗിച്ചു. കൂട്ടിക്കൽ മേഖലയിലെ 24 പേർക്കാണ് സഹായധനം വിതരണം ചെയ്തത്.