ചെങ്ങളം സൗത്ത്: സർക്കാർ ഓഫീസുകളിൽ പണം അടച്ചാൽ കടലാസ് രസീത് നൽകുന്ന രീതി ജൂലായ് 1 മുതൽ പൂർണമായി അവസാനിപ്പിക്കുന്ന സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം രണ്ടാം വാർഡ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രവർത്തകയോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങളം രവി, എം.എസ് സാബു, അജി കോട്ടയ്ക്കൽ, കെ.സി ഗോപി, എ.കെ സതീഷ്‌കുമാർ, ബൈജു കൈതകം, എം.സി ജീമോൻ, കെ.കെ സുഗുണൻ, ജോർജ്ജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.