
ചങ്ങനാശേരി: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയും എക്‌സൈസ് വിമുക്തി മിഷനും ജില്ലാ പൊലീസ് മുക്തിമിഷനും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.പി.സി കേഡറ്റുകൾക്കായി നോ ടു ഡ്രഗ്‌സ്, യെസ് ടു ഫുട്‌ബോൾ ടൂർണമെന്റിന്റെ ജില്ലാതല മത്സരം മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. ടൂർണമെന്റിന്റെ സമാപന മത്സരത്തിന്റെ ഉദ്ഘാടനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മധുരാജ് നിർവ്വഹിച്ചു. ടൂർണമെന്റിൽ ഇത്തിത്താനം മലകുന്നം സ്‌കൂൾ വിജയികളായി. സമാപന സമ്മേളനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസ് ഉദ്ഘാടനവും സമ്മാനദാനവും നടത്തി. ജയകുമാർ, മാത്യു പോൾ, ഷെഫീക്, സന്തോഷ് എന്നിവർ പങ്കെടുത്തു.