പൈക: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് വട്ടോത്തുകന്നേൽ ഭാഗം കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം രൂപ അനുവദിച്ചു .75 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് കുടിവെള്ള പദ്ധതി. കുളം, ടാങ്ക്, മോട്ടോർ , പമ്പിങ്, വിതരണ ലൈനുകൾ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നാളെ രാവിലെ 9. 30ന് വട്ടോത്തുക്കന്നേൽ ഭാഗത്ത് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.