കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗം 2901-ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖയിലെ 3850-ാം നമ്പർ വനിതാ സംഘത്തിന്റെ വാർഷിക സമ്മേളനം വനിതാസംഘം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി എം.ബി രാജമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർ സജീവ് പൂവത്ത്, ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ്, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ശോഭന ശശീന്ദ്രൻ, ശാഖാ സെക്രട്ടറി ടി.ആർ അജി, യൂണിയൻ കമ്മറ്റി മെമ്പർ പി.ഡി വിശ്വംഭരൻ, ശാഖാ വൈസ് പ്രസിഡന്റ് സി.ജി സുകുമാരൻ എന്നിവർ പങ്കെടുത്തു.