പാലാ: മുണ്ടാങ്കൽ സെന്റ് ആന്റണീസ് ഷ്‌റൈനിൽ വി. അന്തോനീസിന്റെ നൊവേന തിരുനാൾ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, 9.30 ന് ബൈബിൾ പാരായണം, മദ്ധ്യസ്ഥ പ്രാർത്ഥന, 10.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ. ജോൺ പുറക്കാട്ടുപുത്തൻപുര നേതൃത്വം നൽകും. വൈകിട്ട് 3.30ന് ബൈബിൾ പാരായണം, മദ്ധ്യസ്ഥ പ്രാർത്ഥന, 4.30ന് ഫാ. വിൻസെന്റ് മൂങ്ങാമാക്കിലിന്റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്, 6.15ന് നേർച്ചപ്പായസം വിതരണം.