പെരുംന്തുരുത്ത്: എസ്.എൻ.ഡി.പി യോഗം 881ാം നമ്പർ പെരുംന്തുരുത്ത് ശാഖയിൽ ഗുരുപൂജയോടെ ശ്രീനാരായണ പഠനക്ലാസിന് തുടക്കമായി. പഠനക്ലാസിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് എൻ. മണിയപ്പൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.തങ്കച്ചൻ, യൂണിയൻ കമ്മിറ്റിയംഗം രാജു പുന്നക്കാട്ട്, ഭാരവാഹികളായ പി.പി പ്രഭു, എം.എം പ്രഭാകരൻ, അരുൺ ഭക്തവത്സലൻ, രമണൻ പനയ്ക്കത്താഴത്ത്, കെ.കെ ദേവരാജൻ, വി.കെ ശശി, കെ.എസ് രാഹുൽ, വനിതാസംഘം ഭാരവാഹികളായ ഗിരിജ ഭാസ്‌കർ, വത്സ കുട്ടൻ, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ അഭിജിത് ബാബു, സെക്രട്ടറി അജേഷ് എസ്, രക്ഷകർതൃസമിതി, പഠനക്ലാസ് അദ്ധ്യാപകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. എല്ലാം ഞായറാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ് ശാഖാ ഹാളിൽ ശ്രീനാരായണ പഠന ക്ലാസ് നടക്കുകയെന്ന് പ്രസിഡന്റ് എൻ.മണിയപ്പൻ, സെക്രട്ടറി പി.തങ്കച്ചൻ എന്നിവർ അറിയിച്ചു.