അയ്മനം : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ അയ്മനം, അതിരമ്പുഴ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ആറ് പേർക്കാണ് വാഹനം വിതരണം ചെയ്തത്.
അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ. ഷാജിമോൻ, ഗ്രാമ പഞ്ചായത്തംഗം പി.വി സുശീലൻ എന്നിവർ പ്രസംഗിച്ചു