വിഴിക്കിത്തോട്: കാഞ്ഞിരപ്പളളി പഞ്ചായത്ത് 17ാംവാർഡിലെ മലങ്കോട്ട കുടിവെള്ള പദ്ധതി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം സിന്ധു സോമൻ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, പഞ്ചായത്തംഗങ്ങളായ അമ്പിളി ഉണ്ണികൃഷ്ണൻ, റിജോ വാളാന്തറ, ശ്യാമള ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.