pc

കോട്ടയം. കള്ളക്കേസിൽ കുടുക്കി തന്നെ വേട്ടയാടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോവില്ലെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് താൻ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ മൂന്ന് മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടി വന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടിവന്നു. ഇക്കാര്യത്തിലൊന്നും എനിക്കെതിരെ നടപടി സ്വീകരിക്കുവാൻ കഴിഞ്ഞില്ല. സ്വപ്ന സുരേഷ് പറഞ്ഞ സ്വർണക്കടത്ത് ഇടപാടിന്റെ പേരിൽ മാന്യത ഉണ്ടെങ്കിൽ പിണറായി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടാൻ തയ്യാറാകണം. പകരം ആരോപണം ഉന്നയിക്കുന്നവരെ ഗൂഢാലോചന കേസിൽ പെടുത്തി ആരോപണങ്ങൾക്ക് തടയിടാം എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്ന് ജോർജ് പറഞ്ഞു.