ചങ്ങനാശേരി: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സമ്പർക്കം നടത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരി മനയ്ക്കച്ചിറ പാറയ്ക്കൽ ഭാഗത്ത് കുടുംബയോഗം നടന്നു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പടിഞ്ഞാറേക്കർ അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ആർ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത്, സെക്രട്ടറി കെ.കെ സുനിൽ, ജില്ലാ കമ്മറ്റിയംഗം സി. മോനിച്ചൻ, എസ്.സി മോർച്ച മണ്ഡല ജനറൽ സെക്രട്ടറി ബീനാ പ്രദീപ്, ഷാജി അടവിച്ചിറ, സുദർശനൻ പിള്ള, സതീശ് എന്നിവർ പങ്കെടുത്തു.