mda-vlg-

ചങ്ങനാശേരി. വിദ്വേഷത്തിന്റേയും അസഹിഷ്ണുതയുടേയും വെല്ലുവിളികളെ അതിജീവിക്കാൻ ഗാന്ധി ദർശനത്തിന്റെ പുനർവായന അനിവാര്യമാണന്ന് മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് പറഞ്ഞു. റേഡിയോ മീഡിയാവില്ലേജും സംഗമം ദി അരിസ്‌റ്റോക്രാറ്റിക് അസോസിയേഷനും സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി.സി.അനിയൻ കുഞ്ഞ് മോഡറേറ്ററായിരുന്നു. കൗൺസിലർ ഷൈനി ഷാജി, മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.ആന്റണി എത്തയ്ക്കാട്ട്, സംഗമം പ്രസിഡന്റ് സി.ജെ ജോസഫ്, ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ്, പ്രൊഫ.എസ്.ആനന്ദക്കുട്ടൻ, മൈത്രീ ഗോപീകൃഷ്ണൻഎന്നിവർ പങ്കെടുത്തു.