ഉദയനാപുരം : എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെമുറി 131-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം യൂണിയൻ പ്രസിസന്റ് പി.വി.ബിനേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സദാനനന്ദൻ ചെല്ലിത്തറ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പൊന്നപ്പൻ ഒറ്റക്കണ്ടം, സന്തോഷ് പുത്തൻതറ, സുധീർ ആറുകണ്ടം എന്നിവർ പ്രസംഗിച്ചു. എൽ.കെ.ജി മുതൽ ഡിഗ്രി വരെയുള്ള 275 വിദ്യാർത്ഥികൾക്കാണ് പഠനോപകരണം വിതരണം ചെയ്തത്.