വൈക്കം: ശ്രീനാരായണ ഗുരുദേവനെ അടുത്തറിയാനും ഗുരുദർശനം പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തിൽ വൈക്കത്ത് ഗുരുനാരായണ ധർമ്മ പ്രചാരണ ക്ലാസ് ആരംഭിച്ചു. വ്യാപാരഭവനിൽ നടന്ന സമ്മേളനം സ്വാമി മുക്താനന്ദയതി ഉദ്ഘാടനം ചെയ്തു. കെ.എൻ ബാലാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, പ്രതിപക്ഷനേതാവ് എസ്.ഹരിദാസൻ നായർ, സി.എസ് ശിവരാമൻ ന്യൂഡൽഹി, സുനിൽകുമാർ, സുരേഷ് വടയാർ, സാബു, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആശ പ്രദീപ്, പ്രീതി ലാൽ, നിമിഷ ജിബിലാഷ്, പി.എസ് രാജേന്ദ്രപ്രസാദ്, സിനോഷ് കെ മോഹൻ, മിനീജ, ശിവരാമൻ തന്ത്റി, രതീഷ് ശാന്തി, ജയന്തി, ഗോപിക പിയൂഷം, അമ്മിണി ശിവ, വേളൂർ പ്രമോദ്, സുഭാഷ് ശാന്തി, ഷൈലജ ഷാജി, ടി.കെ.സുനിൽകുമാർ, ഇന്ദു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.