
ഏറ്റുമാനൂർ : റോഡിനു സമീപം നിന്ന ബേക്കറി ഉടമ കാറിടിച്ച് മരിച്ചു. അതിരമ്പുഴ മംഗലത്ത് അടിച്ചിറയിൽ മാത്യു (68) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. എം.സി റോഡിൽ ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ബേക്കറി നടത്തുകയായിരുന്നുന്നു മാത്യു. കോട്ടയം ഭാഗത്തേക്കു പോയ കാറാണ് മാത്യുവിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടകാരണം വ്യക്തമല്ലെന്നും സമീപത്തെ സി.സി.ടി.വികൾ പരിശോധിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.