കോട്ടയം: കരിപ്പൂതട്ട് തൊണ്ണം കുഴി നേരേകടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ആർപ്പൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ കൺവീനർ അഡ്വ.ബിനോയ് പുല്ലത്തിൽ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ നിയോജക മണ്ഡലം കൺവീനർ ചാക്കോ പയ്യനാടൻ, സെക്രട്ടറി അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ, ട്രഷറർ തോമസ് രാജൻ കോളങ്ങോട്ടിൽ, യൂത്ത് വിംഗ് ജില്ലാ കൺവീനർ അഡ്വ. പ്രകാശ്, എ.എ.പി ആർപ്പൂക്കര പഞ്ചായത്ത് കൺവീനർ തങ്കച്ചൻ മാലിയിൽ, സെക്രട്ടറി രാജു തിനാകുഴി, ജോൺ ഫിലിപ്പ്, യൂത്ത് വിംഗ് ഏറ്റുമാനൂർ നിയോജക മണ്ഡലം ഭാരവാഹികളായ ഡാർണി, ടോം ചാക്കോ, അഖിൽ എന്നിവർ നേതൃത്വം നൽകി.