വൈക്കം: എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിൽ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 'മുമ്പേ പറക്കാം' കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി.വിവേക് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.കെ കുഞ്ഞുമണി ഭദ്രദീപപ്രകാശനം നടത്തി. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി ക്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, യൂണിയൻ കൗൺസിലർ മധു പുത്തൻതറ എന്നിവർ പ്രസംഗിച്ചു. എം.ജി.യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.അജിത് ജെയിംസ് ജോർജ്ജ് ക്ലാസ് നയിച്ചു. യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് സരീഷ് പൂത്രേഴത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ജിബിമോൻ നന്ദിയും പറഞ്ഞു. യൂത്ത്മൂവ്മെന്റ് സെക്രട്ടറി അമൽ, രാഹുൽ, ജിഷ്ണു, കാവ്യാ, അഞ്ജന, വി.വി.കനകാംബരൻ എന്നിവർ നേതൃത്വം നൽകി.