വൈക്കം: ഹരിത റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും അഡ്വ.ചന്ദ്രബാബു എടാടന്റെ അദ്ധ്യക്ഷതയിൽ നടന്നു. നഗരസഭാ വൈസ് ചെയർമാൻ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.കൃഷ്ണൻപോറ്റി മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ സന്ദേശവും നല്കി.