
അയ്മനം. വില്ലേജ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും പരസ്പരം വായനക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രതിമാസ സാഹിത്യ സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് സബിത പ്രേംജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വിജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗം ഏ.കെ.ജോസഫ് പ്രഭാഷണം നടത്തി. കഥ-കവിത അരങ്ങ് അനിൽ കോനാട്ട് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ അമ്പാടി, സഹീറ എം, ദിവ്യ എം.സോന, വിഷ്ണുപ്രിയ, ഡോ.മുഹമ്മദ് സുധീർ, ശിവരാമൻ വാരിശ്ശേരി, കെ.എം.സുധാകരൻ, കെ.കെ.കരുണാകരൻ, അയ്മനം സുധാകരൻ, ജി.രമണി അമ്മാൾ, മാത്യു ചിങ്ങവനം, ഔസേഫ് ചിറ്റക്കാട്, ഇ.ആർ.അപ്പുക്കുട്ടൻ നായർ എന്നിവർ പങ്കെടുത്തു.