പാലാ: ചേർപ്പുങ്കലിൽ സമാന്തരപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുമ്പ് ഗർഡറുകൾ സ്ഥാപിച്ചതായി മോൻസ് ജോസഫ് എം.എൽ.എ, മാണി സി കാപ്പൻ എം.എൽ.എ എന്നിവർ അറിയിച്ചു. ചേർപ്പുങ്കൽ പാലം നിർമ്മിക്കുന്നതിന് വേണ്ടി നിശ്ചയിക്കപ്പെട്ട നാല് ഗർഡറുകളും ക്രെയിൽ ഉപയോഗിച്ച് സ്ഥാപിച്ചു. 30 ടണ്ണിന്റ ഇരുമ്പ് ഗർഡറുകൾ പാലത്തിൽ കയറ്റി വയ്ക്കുന്ന ജോലി ഇന്നലെ രാവിലെയാണ് ആരംഭിച്ചത്. വൈകന്നേരത്തോടെ എല്ലാ ഗർഡറുകളും സ്ഥാപിച്ചു. ചേർപ്പുങ്കൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗർഡറുകളിൽ ക്രോസ് ബ്രേസ്സിംഗ് സ്ഥാപിക്കുന്ന ജോലിയാണ് ഇനി നടപ്പാക്കാനുള്ളത്. ഇത്തരത്തിൽ സ്ഥാപിക്കാനുള്ള നൂറ് എണ്ണം സജ്ജമാക്കിയിട്ടുണ്ട്.
പുനസ്ഥാപിക്കും
രണ്ടുമാസത്തിനുള്ളിൽ ചേർപ്പുങ്കൽ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പരോഗതി സംബന്ധിച്ച് മോണിറ്ററിംഗ് റിവ്യൂ നടത്താൻ തീരുമാനിച്ചത്.