pc-georgev

കോട്ടയം: കള്ളക്കേസിൽ കുടുക്കി തന്നെ വേട്ടയാടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോവില്ലെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് താൻ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ മൂന്ന് മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടി വന്നു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഒഴിയേണ്ടിയും വന്നു. ഇക്കാര്യത്തിലൊന്നും തനിക്കെതിരെ നടപടി സ്വീകരിക്കൻ കഴിഞ്ഞില്ലെന്നും മാന്യതയുണ്ടെങ്കിൽ പിണറായി രാജിവച്ച് ജുഡിഷ്യൽ അന്വേഷണം നേരിടണമെന്നും ജോർജ് പറഞ്ഞു.