മുത്തോലി: പാലായുടെ സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ദാമോദര സിംഹർ കെ.കെ. ഭാസ്‌കരൻ കർത്താ സമൂഹമെന്നും സ്മരിക്കേണ്ട വ്യക്തിത്വമാണെന്ന് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. മീനച്ചിൽ പൗരാവലിയുടെയും സെന്റ്. ആന്റണീസ് ഇടവകയുടെയും എൻ.എസ്.എസ്. പൂവരണി കരയോഗത്തിന്റെയും മീനച്ചിൽ പബ്ലിക്ക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

യോഗത്തിൽ ജോസ് കെ. മാണി എം.പി അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ സ്വാഗതവും, മീനച്ചിൽ പള്ളി വികാരി ഫാ. തോമസ് തോട്ടുങ്കൽ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ, ഡോ. റ്റി.സി. തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, വെള്ളാള മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ. വിജയകുമാർ, പഞ്ചായത്ത് അംഗം ശ്രീജയ എം.പി., എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എൻ.പി. ശശീന്ദ്രൻ നായർ, മീനച്ചിൽ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് ഫിലിപ്പ് ഓടയ്ക്കൽ, മീനച്ചിൽ കർത്താ കുടുംബയോഗം സെക്രട്ടറി രവികുമാർ കർത്താ, ഷാജി തകടിയേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി കപ്പലുമാക്കൽ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.