വൈക്കം : വിദ്യാധിരാജ വിചാരവേദിയുടെ താലൂക്ക് നേതൃയോഗം ഡോ.സി.ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ നവകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.രാജഗോപാൽ, വൈസ് ചെയർമാൻ എം.ഗോപാലകൃഷ്ണൻ, ഖജാൻജി പി.ജി.മനോജ്കുമാർ, ജോ. സെക്രട്ടറി ദിലീപ് കുമാർ, കമ്മിറ്റി അംഗങ്ങളായ പി. ശ്രീകുമാർ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.