
ചങ്ങനാശേരി. നെൽകർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ചങ്ങനാശേരി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികൾ വിപുലീകരിക്കണം. കൃഷിനാശം, സംഭരണം,ഉദ്യോഗസ്ഥ അനാസ്ഥ,വിലനിർണയം തുടങ്ങിയവയെല്ലാം കർഷകർക്ക് തിരിച്ചടിയാകുന്നു. സംസ്ഥാന സർക്കാർ താങ്ങുവില ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിട്ടേണിംഗ് ഓഫീസർ അഡ്വ.ഫ്രാൻസിസ് തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, ബോബൻ കോയിപ്പള്ളി,സണ്ണി ചെല്ലംതറ,വിനു ജോബ്, ആലിച്ചൻ തൈപ്പറമ്പിൽ, സിബി മുക്കാടൻ, ചെറിയാൻ നെല്ലുവേലി എന്നിവർ പങ്കെടുത്തു.