വൈക്കം : എസ്.എൻ.ഡി.പി. യോഗം 113ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ വിശേഷാൽ പൊതുയോഗവും കുടുംബ സംഗമവും കറുകത്തല ഗിരിജാ വാസുവിന്റെ വസതിയിൽ കൂടി. ശ്രീനാരായണഗുരുവിന്റെ അറിവ് എന്ന കൃതി ചർച്ച ചെയ്തു. ചെയർമാൻ പി.ദീപക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പുതിയതായി രൂ പികരിച്ച യൂണിറ്റിന് ശാഖാ സെക്രട്ടറി എൻ.കെ.കുഞ്ഞുമണി ഗുരു ദർശനം എന്ന പേര് പ്രഖ്യാപിച്ചു. ശ്രീനാരായണഗുരു വിചാര കേന്ദ്രം ഡയറക്ടർ അഡ്വ.രമണൻ കടമ്പറ മുഖ്യ പ്രഭാഷണം നടത്തി . ശാഖാ കമ്മറ്റിയംഗം രഞ്ചിത് കറുകത്തല, ഗുരു ദർശനം യൂണിറ്റ് ചെയർമാൻ മഞ്ചേഷ് കരുമക്കുഴി, കൺവീനർമാരായ അനശ്വര ഷാജി, ബിജി ബാബു, അറുമുഖ വിലാസം കാവടി സംഘം സെക്രട്ടറി അജയകുമാർ പുല്ലുരുത്തിൽ, നിധീഷ് പ്രകാശ്, ഉമ അജയകുമാർ, സുജിത്ത് കരുമക്കുഴി, അഭിലാഷ് കറുകത്തല എന്നിവർ പ്രസംഗിച്ചു.