എരുമേലി : എരുമേലി പഞ്ചായത്ത് പത്താം വാർഡിലെ തുമരംപാറ കൊപ്പം റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശത്തെ പുരുഷ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സഹൃദയ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ എരുമേലി ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ പ്രസിഡന്റ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.