ഉല്ലല : പള്ളിയാട് ശ്രീ നാരായണ യു.പി സ്‌കൂൾ പ്രഥമാദ്ധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച ശ്രീനാരായണ പുരുഷ സ്വയംസഹായ സംഘം രക്ഷാധികാരി കൂടിയായ പ്രദീപ് കാട്ടുവള്ളിലിനെ ശ്രീനാരായണ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. സംഘം സെക്രട്ടറി രജനീകാന്ത് മഠത്തിൽ, ബൈജുമോൻ പറപ്പള്ളിതറ, സുകുമാരൻ മറ്റവനത്തറ, സന്തോഷ് മറ്റവനത്തറ എന്നിവർ പങ്കെടുത്തു.