കോട്ടയം : കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.അജിത്ത് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി ആർ.ശ്രീകൃഷ്ണപിള്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മുതിർന്ന പ്രവാസികളായ സി.ജോർജ്, പി.കെ.ഉത്തമൻ, പി.എ. മോഹിയുദ്ദീൻ,സി.സി.ജയൻ എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റായി അബ്ദുൽ സലീം മാളുസ്, സെക്രട്ടറിയായി കെ.ജി.അജിത്ത്, ട്രഷറായി സി.ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.