ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററായ ഏറ്റുമാനൂർ ഗവ.ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായുള്ള നടപടികൾ പരോഗമിക്കുന്നു. പഴയ കെട്ടിടം പൊളിക്കുന്ന ജാേലികൾ പൂർത്തിയായി. ഭൂമി നിരപ്പാക്കുന്ന ജാേലികൾ നടക്കുകയാണ്. എറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണച്ചുമതല. എ.എം.ഒ ഓഫീസ് അടക്കമുള്ള പബ്ലിക് ഹെൽത്ത് വിഭാഗം, ഹൗസ് സർജൻ ക്വാർട്ടേഴ്‌സ്, രാത്രി ഡ്യൂട്ടി ഡാേക്ടർക്കുള്ള വിശ്രമമുറി എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പൊളിച്ചു നീക്കിയത്. നഗരസഭയുടെ പെർമിറ്റ് ലഭിച്ചാലുടൻ പണികൾ ആരംഭിക്കും. മന്ത്രി വി.എൻ.വാസവന്റെ ശ്രമഫലമായി നാഷണൽ മെഡിക്കൽ മിഷൻ അനുവദിച്ച 278 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കുമരകം പബ്ലിക് ഹെൽത്ത് സെന്ററിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല.

ജനങ്ങൾക്ക് മികച്ച ചികിത്സ ലഭക്കണമെന്ന ഉദ്ദേശത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് കോടി രൂപ ഒ.പി ബ്ലോക്ക് നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.

മന്ത്രി വി.എൻ.വാസവൻ

ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെയും , ആശുപത്രി വികസന സമിതിയുടെയും അംഗീകാരത്തോടെ പഴയ കെട്ടിടം പൊളിച്ചു നീക്കി. ഉടൻ പുതിയ കെട്ടിട നിർമ്മാണം തുടങ്ങാൻ സാധിക്കും.

ആര്യാ രാജൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

പുതിയ കെട്ടിടത്തിൽ നവീന രീതിയിലുള്ള നാല് ഒ.പി വിഭാഗം, ലബോറട്ടറി, ഫാർമസി, മൈനർ ഒ.പി , ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേകം ഓഫീസുകൾ, വിശാലമായ വിശ്രമസ്ഥലം എന്നിവ പുതിയ കെട്ടിടത്തിൽ ഉണ്ടാകും.

ഡോ.ആശ (എ.എം.ഒ)