ഏറ്റുമാനൂർ : നഗരസഭ 33, 34 വാർഡുകളിലെ കുടിവെള്ള വിതരണ സമിതിയായ പടിഞ്ഞാറേനട കുടിവെള്ള ഉപഭോക്തൃസമിതിയുടെ വാർഷിക പൊതയോഗവും തിരഞ്ഞെടുപ്പും മാരിയമ്മൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് കെ.എൻ.കെ മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. നഗരസഭ 33, 34 വാർഡുകളിൽ ഇനിയും കുടിവെള്ളം ലഭിക്കാത്ത മേഖലകളിലേക്ക് പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ യോഗത്തിൽ തിരുമാനമായി. സെക്രട്ടറി ജി.നടരാജൻ റിപ്പോർട്ടും, ട്രഷറർ ജെ.ജയകുമാർ കണക്കും അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഭാരവാഹികളായി കെ.എൻ.കെ മേനോൻ (പ്രസിഡന്റ്), ജി.നടരാജൻ (സെക്രട്ടറി), ജെ.ജയകുമാർ (ട്രഷറർ), ജോസഫ് സെബാസ്റ്റ്യൻ (വൈസ്.പ്രസിഡന്റ്), കെ.ആർ.ഉണ്ണികൃഷ്ണൻ, ശ്യാം കൃഷ്ണൻ (ജോ. സെക്രട്ടറി), സുഷമ്മ ദേവി,ജയശ്രീ ശിവൻകുട്ടി,
സുരേഷ് അറയ്കൽ, മാത്യു ജോസഫ്, വേണുഗോപാൽ, കെ.വി.രമേശ്, പി.എം.രാജശേഖരൻ, അബ്ദുൾ സമദ്, സിന്ധു പ്രസാദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. കൗൺസിലർമാരായ രശ്മി ശ്യാം,ഉഷാ സുരേഷ് എന്നിവർ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും.