
കോട്ടയം. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ പൊലീസ് കേസെടുക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത നിലയ്ക്ക് അക്രമം കാണിച്ച ജയരാജനെ ഒഴിവാക്കാൻ പാടില്ല. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ കേസെടുക്കുന്നതിന് ആവശ്യമായ തെളിവാണ്. കറുപ്പ് നിറത്തോട് തീരാത്ത എതിർപ്പും പ്രതിഷേധവും അറപ്പും ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ, അതിന്റെ വിലക്ക് നീക്കിയതുപോലെ, സ്വർണക്കടത്തു കാര്യത്തിലും വിലക്ക് നീക്കി അത് നിയമപരമാക്കാൻ ശ്രമിക്കുമോ എന്നും തോമസ് ചോദിച്ചു.