baily

കോട്ടയം. ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ എച്ച്.എസ്.ടി (സോഷ്യൽ സയൻസ്), സംഗീതം എന്നീ അദ്ധ്യാപക തസ്തികളിൽ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. കെ ടെറ്റ് യോഗ്യത നേടിയവരോ അതിൽ ഇളവുള്ള വിഭാഗത്തിൽപ്പെട്ടവരോ ആയിരിക്കണം. കാഴ്ച വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാൻ ആവശ്യമായ പ്രത്യേക പരിശീലനം നേടിയവർക്ക് പരിഗണന. സർക്കാർ നിഷ്‌കർഷിച്ച യോഗ്യതകളുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതം 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 94 00 77 42 99, 95 44 11 89 33 എന്ന നമ്പരുകളിൽ ലഭിക്കും.