കുറവിലങ്ങാട് : ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കായുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മാർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ മുത്തിയമ്മ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി.ഉഴവൂർ ബ്ലോക്കിലെ തിരഞ്ഞെടുത്ത 88 പേർക്കാണ് വീൽചെയർ, സി.പി വീൽ ചെയർ, ട്രൈ സൈക്കിൾ, ബ്രെയ്‌ലി കെയിൻ, സ്മാർട്ട് കെയിൻ, എൽബോ ക്രച്ചസ്സ്, ആക്‌സിലറി ക്രച്ചസ് തുടങ്ങിയ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണീസ് പി സ്റ്റീഫൻ, സണ്ണി പുതിയിടം, കോമളവല്ലി രവീന്ദ്രൻ, ബിൻസി സിറിയക്, മിനി മത്തായി, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ജോൺസൺ പുളിക്കീൽ, പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എൻ രാമചന്ദ്രൻ, രാജു ജോൺ ചിറ്റേത്ത്, ലൂക്കോസ് മാക്കിൽ, സ്മിത അലക്‌സ്, ജീന സിറിയക്, സിൻസി മാത്യു, ആശാമോൾ ജോബി, ആൻസി മാത്യു, അലിംകോ സീനിയർ മാനേജർ എ.വി അശോക് കുമാർ, സാമൂഹ്യ നീതി വകുപ്പ് ജില്ല ഓഫീസർ ജോസഫ് റിബല്ലോ, സി.ഡി.പി. ഒ ടിൻസി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.