ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 3502-ാം നമ്പർ ആർപ്പൂക്കര ശാഖയിലെ വനിതാസംഗമവും രവിവാര പാഠശാ ലപ്രവേശനോത്സസവും 19 ന് രാവിലെ 10 ന് ജന്മശതാബ്ദി സ്മാരക പ്രാർത്ഥനാ ഹാളിൽ നടക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ രവിവാര പാഠശാല ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ദേവദാസ് കുന്നേൽ, വൈസ് പ്രസിഡന്റ് ജയപ്രകാശ് കുന്നുംപുറം, വനിതാസംഘം സെക്രട്ടറി ശാന്തമ്മ മനോഹരൻ എന്നിവർ പ്രസംഗിക്കും. കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ പഠന ക്ളാസ് നയിക്കും. ചടങ്ങിൽ എം.ജി.യൂണിവേഴ്സിറ്റി ബി.എ.പൊളിറ്റിക്കൽ സയൻസിൽ മൂന്നാം റാങ്ക് നേടിയ രേവതി സുനിൽകുമാറിനെ ആദരിക്കും.