
കോട്ടയം. അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനാചരണം കളക്ടർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ സബ് ജഡ്ജ് എസ്.സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വിസിബിലിറ്റി ബോർഡ് ജില്ലാ കളക്ടർ സ്‌കൂൾ ഹെഡ് മാസ്റ്റർ മോൻസി ജോർജിന് നൽകി പ്രകാശനം ചെയ്തു. ചൈൽഡ് ലൈൻ നോഡൽ ഡയറക്ടർ ഡോ.ഐപ്പ് വർഗീസ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്.മല്ലിക, ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, എ.ജെ.ജിബിൻ, സ്റ്റാൻലി തോമസ്, ഫാ.അഗസ്റ്റിൻ മേച്ചേരിൽ, ജസ്റ്റിൻ മൈക്കിൾ എന്നിവർ പങ്കെടുത്തു. കെ.ആർ.അരുൺ കുമാർ വിഷയാവതരണം നടത്തി.