card

കോട്ടയം . ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സാമൂഹിക സാമ്പത്തികഘടകങ്ങൾക്കനുസൃതമായി പുതുക്കിയ റേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള കാർഡുകൾ വിതരണം ചെയ്തു. ജില്ലാതല വിതരണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അദ്ധ്യക്ഷത വഹിച്ചു. എ ഡി എം ജിനു പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരുന്നവരിൽ നിന്ന് പ്രത്യേക ബോധവത്ക്കരണ പരിപാടിയിലൂടെ തിരികെ ലഭിച്ച ഒരു ലക്ഷം മുൻഗണനാ കാർഡുകളാണ് സംസ്ഥാനത്ത് അർഹരായവർക്ക് വിതരണം ചെയ്യുന്നത്.