കടുത്തുരുത്തി : ഞീഴൂർ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സുഷമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു പദ്ധതി രേഖ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺസൺ കൊട്ടുകാപ്പള്ളി, മെമ്പർമാരായ സ്‌കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പനക്കൽ, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു എന്നിവർ സംസാരിച്ചു.