പാമ്പാടി : ശിവഗിരി മഠം ശാഖാ സ്ഥാപനമായ പാമ്പാടി ഓർവയൽ ഗുരുദേവ ശ്രീ ധർമ്മശാസ്താക്ഷേത്രം സെക്രട്ടറിയായി സ്വാമി അഭയാനന്ദ ചുമതലയേറ്റു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ഹംസ തീർത്ഥ എന്നിവരോടൊപ്പമായിരുന്നു സ്വാമി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര കവാടത്തിൽ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടിൽ ,സെക്രട്ടറി സുകുമാരൻ വാകത്താനം, സഭ ട്രഷററും ക്ഷേത്രം ദേവസ്വം സെക്രട്ടറിയുമായ പി.കെ.മോഹനകുമാർ എന്നിവർ ചേർന്ന് ഹാരമണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ സഭാ കേന്ദ്രസമിതിയംഗം ഷിബു മൂലേടം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയശ്രീ സുരേഷ്, മോളിക്കുട്ടി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ടി.എൻ. സത്യദേവ് ,അഡ്വ. ശ്രീലത തുടങ്ങിയവരും പങ്കെടുത്തു.