
ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളിയിലെ സമരപന്തലിൽ മാനവ സംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹം നടത്തി. ജില്ലാ ചെയർമാൻ ടി.എസ്. സലിം പ്രതിഷേധാഗ്‌നി തെളിയിച്ചു. സമരസമിതി ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, അഡ്വ. ജി.ഗോപകുമാർ, രാജീവ് മേച്ചേരി, ഡോ.ബിനു സചിവോത്തമപുരം, പി.ജെ.ആന്റണി, എം.ശ്രീകുമാർ, പി.ടി.തോമസ്, ഡി.സുരേഷ്, അൻസാരി ബാപ്പു, ബിനോയ് കെ.വി ശ്രീകുമാർ ടി.സി, സതീഷ് കുമാർ, രതീഷ് രാജൻ, ജിജി ഇയ്യാലിൽ, സെലിൻ ബാബു, ജോമോൻ ഫിലിപ്പോസ്, ബേബിച്ചൻ അഞ്ചേക്കര, എ.ടി.വർഗീസ് എന്നിവർ പങ്കെടുത്തു.