ചങ്ങനാശേരി: ബി.ജെ.പി ടൗൺ നോർത്ത് കമ്മറ്റിയും സുകൃതം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന് നടക്കും. വാഴപ്പള്ളി പടിഞ്ഞാറ് പാലാത്ര കോളനിയിൽ വിശ്വംഭരൻ, തങ്കമ്മ ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ താക്കോൽ രാവിലെ 10ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നിർവഹിക്കും. സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊ.പി.കെ രാജപ്പൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.