
കോട്ടയം. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പങ്കാളികളുടെ ജില്ലാതല സമ്മേളനം 18ന് കോട്ടയത്ത് നടക്കും. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ത്രികക്ഷിസംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവ്വഹിക്കും. ജില്ലാ ജല ശുചിത്വ മിഷൻ ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ഭാരവാഹികളായ കെ.സി ബിജു, അജയൻ കെ.മേനോൻ, കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പി.സിദ്ധിഖ് തുടങ്ങിയവർ പങ്കെടുക്കും.