കടുത്തുരുത്തി : കടുത്തുരുത്തി ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ചതയ പൂജ 19 ന് നടക്കും. ഗുരുപൂജ, വിശേഷാൽ ചടങ്ങുകൾ, അന്നദാനം എന്നിവയുണ്ട്.
കാളികാവ് : ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ 19 ന് ചതയ പ്രാർത്ഥന നടക്കും. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഉച്ചയ്ക്ക് 12.30 ന് അന്നദാനം എന്നിവ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി കെ.പി.വിജയൻ അറിയിച്ചു. ചടങ്ങുകൾക്ക് മേൽശാന്തി ടി. കെ.സന്ദീപ് മുഖ്യകർമികത്വം വഹിക്കും.
കല്ലറ : കല്ലറ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 19 ന് ചതയപൂജ നടക്കുമെന്ന് സെക്രട്ടറി കെ.വി.സുദർശനൻ അറിയിച്ചു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവയുണ്ട്. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പാണാവള്ളി അജിത് മുഖ്യകാർമികത്വം വഹിക്കും.
മാഞ്ഞൂർ : മാഞ്ഞൂർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 19 ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, പ്രാർത്ഥന, അന്നദാനം എന്നീ ചടങ്ങുകളോടെ ചതയ പ്രാർത്ഥന നടക്കും. ചടങ്ങുകൾക്ക് സുരേഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി മോഹനൻ മാഞ്ഞൂർ അറിയിച്ചു.
വയല : വയല ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലും മോനിപ്പള്ളി ക്ഷേത്രത്തിലും പെരുംന്തുരുത്ത്, മധുരവേലി, മേമ്മുറി, മുളക്കുളം, ഞീഴൂർ, ആപ്പാഞ്ചിറ, കാണക്കാരി, കുര്യനാട് എന്നീ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും ഗുരുപൂജയും പ്രാർത്ഥനയും വിശേഷാൽ ചടങ്ങുകളും നടക്കും.