കോട്ടയം: സമ്പൂർണ വിജയം കരസ്ഥമാക്കി ഒളശ്ശ അന്ധവിദ്യാലയം. വിവിധ ജില്ലകളിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഇവരിൽ എല്ലാ വിഷയങ്ങൾക്കും വീണാ മോഹൻ എ പ്ലസ് നേടി അഭിമാനമായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കെ.ടി മോഹനന്റെ മകളാണ്. രണ്ടാം സ്ഥാനത്തെത്തിയ ദേവിക വിജയന് ആറ് എ പ്ലസും നാല് എയും ലഭിച്ചു. തലയോലപ്പറമ്പ് സ്വദേശി വിജയന്റെ മകളാണ്. മൂന്നാം സ്ഥാനം ലഭിച്ച ഡിക്‌സൺ ജോ ഡാനിയേലിന് നാല് എ പ്ലസ്, 2 ബി പ്ലസ്, 3 ബി, ഒരു സി പ്ലസും ലഭിച്ചു. ശ്രീഹരി ഷാജി, അദൈ്വത് കൃഷ്ണൻ, കെ.വി കാശിനാഥൻ, ആദ്ര സുരേഷ് എന്നിവരാണ് വിജയം നേടിയ വിദ്യാർത്ഥികൾ.