
കോട്ടയം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ച് എൻ.വൈ.സി കോട്ടയം ടൗണിൽ പ്രകടനം നടത്തി. ഗാന്ധി സ്വകയറിൽ ചേർന്ന പ്രതിഷേധ സമരം എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.വി.ബേബി ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആർ സജിത്ത്, പി.സി സനൂപ്, ബിനീഷ് രവി, ബാബു കപ്പക്കാല, അജീഷ് ജിമ്മി ജോർജ്, ജിജിത് മൈലക്കൽ, സിജിൻ, സുഷമ രാജേഷ്, അനന്ദകൃഷ്ണൻ, റിന്റോ റോമി എന്നിവർ പങ്കെടുത്തു.