funeral-salute
അന്തരിച്ച തകിൽ വിദ്വാൻ ആർ.കരുണാമൂർത്തിക്ക് പൊലീസ് ഔദ്യോഗിക ബഹുമതി നൽകുന്നു.

വൈക്കം: അന്തരിച്ച തകിൽ വിദ്വാൻ കരുണാമൂർത്തിക്ക് (54) കലാകേരളത്തിന്റെ അന്ത്യാഞ്ജലി. ചാലപ്പറമ്പിലെ വസതിയായ കരുണാസിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് വിട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്ന് നിരവധി പേരെത്തി.

മകൻ ആനന്ദമൂർത്തി ചിതയ്ക്ക് തീ കൊളുത്തി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സ്റ്റീഫൻ ദേവസി, വെട്ടിക്കവല ശശികുമാർ, സി.കെ. ആശ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ രേണുക രതീഷ്, മുൻ എം.എൽ.എ കെ. അജിത്ത്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി. ബിനു, ടി.എൻ. രമേശൻ, എം.ഡി. ബാബുരാജ്, അക്കരപ്പാടം ശശി, എ. സനീഷ്കുമാർ, വൈക്കം തഹസീൽദാർ ടി.എൻ. വിജയൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തേതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയ്‌ക്കായിരുന്നു അന്ത്യം.