dharnaa

കൂട്ടിക്കൽ. കൂട്ടിക്കൽ പഞ്ചായത്തിലെ ജപ്തി നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. കൂട്ടിക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ ന‌ടത്തി. ജപ്തിക്കു വന്നാൽ തടയുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പു നൽകി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ന‌ടന്ന ധർണ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം വിനീത് പനമൂട്ടിൽ, എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി കണ്ണൻ പുലിക്കുന്ന്, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി അഭിജിത്ത് വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.