കുമരകം : സംസ്ഥാന സർക്കാരിന്റെ വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും കുമരകം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കവിത ലാലു, അംഗം മേഘല ജോസഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ആർഷ ബൈജു , പി.ഐ. ഏബ്രഹാം, ശ്രീജ സുരേഷ്, പഞ്ചായത്ത് മെമ്പർമാരായ സ്മിത സുനിൽ, രശ്മികല, പി.എസ്. അനീഷ് ,അഭിലാഷ് വി.സി, പി.കെ. സേതു , ഷീമ രാജേഷ്, വി. എൻ. ജയകുമാർ, ദിവ്യാ ദാമോദരൻ, ജോഫി ഫെലിക്സ്, അഡ്വ. പി.കെ മനോഹരൻ, മായ സുരേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി സ്വാഗതവും സെക്രട്ടറി ആശ എം.കുമാർ നന്ദിയും പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ രഞ്ജു രാജു, കോർഡിനേറ്റർ അനീഷ കെ.എസ്. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ബോധവത്ക്കരണ ക്ലാസുകൾ നയിച്ചു.