
കോട്ടയം. കഴിഞ്ഞ വർഷം മികവ് കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിക്കുന്ന 'സമന്വയം 2022' മന്ത്രി വി.എൻ.വാസവൻ 20ന് ഉദ്ഘാടനം ചെയ്യും. ചൈതന്യ പാസ്റ്ററൽ സെന്ററിൽ രണ്ടിന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഡോ.പി.കെ.ജയശ്രീ സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.വി.സുനിൽ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ.മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം പ്രൊഫ.ഡോ.റോസമ്മ സോണി തുടങ്ങിയവർ പങ്കെടുക്കും.