കോട്ടയം: പണിമുടക്കവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ആയിരം കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണസദസ് നടത്തി. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ഓഫീസ് കോംപ്ലക്‌സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു സദസ്. കോട്ടയം സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഷൈല ബി സ്വാഗതവും ലീന പി കുര്യൻ നന്ദിയും പറഞ്ഞു.

കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, എൻ.പി പ്രമോദ് കുമാർ, മനേഷ് ജോൺ എന്നിവർ ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റിയിൽ എം.ജി.യു.ഇ.എ ജനറൽ സെക്രട്ടറി വി പി മജീദ് ഉദ്ഘാടനം ചെയ്തു. വി.പി ശ്രീനി, ബാബുരാജ് എ വാര്യർ, ലേഖ ജെ എന്നിവർ സംസാരിച്ചു.