ഉഴവൂർ:ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ കുട്ടികളുടെ ക്ലബ് രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. കപ്പടകന്നേൽ അങ്കണവാടി അദ്ധ്യാപിക മിനി സതീശൻ, കൗൺസിലർ ജിഷ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ആരോൺ ജോബിനെ തിരഞ്ഞെടുത്തു. ദേവിനന്ദ ശ്യാം, ആൽവിൻ മനോജ്, പ്രിന്റോ സൈമൺ, അനന്യ എലിസബത്ത്,​ ക്രിസ്റ്റീന സൈജു, ലക്‌സൺ ലുക്ക്,രോഹൻ സിറിയക്,ആൻസലിന് മനോജ്, ആവണി അരുൺകുമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. രാഹുൽ വിജയൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കുട്ടികൾക്ക് കലാകായിക പരിശീലനത്തിന് അവസരമൊരുക്കുമെന്ന് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.